ദുബായ്: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തി ക്രൈസ്തവര്‍ ഈസ്റര്‍ ആഘോഷിച്ചു. ഗള്‍ഫിലെ ദേവാലയങ്ങളിലും ഈസ്റര്‍ ശുശ്രൂഷ നടന്നു. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. Video
ഈസ്റര്‍ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ടി.ജെ. ജോണ്സണ്, സഹവികാരി ഫാ. ലെനി ചാക്കോ, ഫാ. നെല്‍സണ്‍ ജോണ്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിച്ച ശുശ്രൂഷയില്‍ ഉയിര്‍പ്പ് പെരുന്നാളിന്റെ പ്രത്യേക പ്രാര്‍ത്ഥകള്‍, പ്രദക്ഷിണം, വിശുദ്ധ കുര്‍ബ്ബാന എന്നിവ നടന്നു.
വാര്‍ത്ത അയച്ചത്: പോള്‍ ജോര്‍ജ്ജ്