സമാധാനത്തിന്റെ പൊന്‍പുലരിയുമായി ഈസ്റര്‍

പരുമല: മാനവരാശിക്ക് മുഴുവും സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് ലോക ക്രെെസ്തവ ജനത ഈസ്റര്‍ ആഘോഷിച്ചു.  യേശുക്രിസ്തു മരണത്തെ തോല്‍പ്പിച്ചു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ് ഈസ്റര്‍. പരുമല സെമിനാരിയില്‍ നടന്ന ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. Photo Gallery
നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷയ്ക്കും തുടര്‍ന്ന് നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്കും മുഖ്യ കാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ. ഔഗേന്‍ റമ്പാന്‍, അസിസ്റന്റ് മാനേജര്‍മാരായ വന്ദ്യ ജോസഫ് റമ്പാന്‍, ഫാ. അലക്സാണ്ടര്‍ ഡാനിയേല്‍, ഫാ. മത്തായികുട്ടി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
ഈ ഉയിര്‍പ്പ് അനുഗ്രഹത്തിന്റെയും സമാധാനത്തിന്റെയും പുതിയൊരു പൊന്‍ പുലരി ആകട്ടെയെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത തന്റെ ഈസ്റര്‍ ദിന സന്ദേശത്തില്‍ ആശംസിച്ചു.

Comments

comments

Share This Post

Post Comment