ആത്മീയ നിറവോടെ അടുപ്പുട്ടി പള്ളി വിശ്വാസികള്‍ക്കായി തുറന്നു

കുന്നംകുളം: ആത്മീയ ചൈതന്യം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി കൂദാശ ചെയ്തു. Photo Gallery രണ്ടു ദിവസമായി നടന്നുവന്ന കൂദാശ ചടങ്ങുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ സഹകാര്‍മികരായി.
പള്ളിയുടെ അതിവിശുദ്ധ സ്ഥലം, വിശുദ്ധ സ്ഥലം, പ്രാകാരം എന്നിവ കൂദാശ ചെയ്യപ്പെട്ട ചടങ്ങുകളില്‍ ആയിരങ്ങളാണ് സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചത്. 83 വര്‍ഷം പഴക്കമുള്ള പള്ളി പുതുക്കി പണിയുന്നതിന് നേതൃത്വം നല്‍കിയ വികാരി ഫാ. സ്റീഫന്‍ ജോര്‍ജ്ജ്, ട്രസ്റി ടി.സി. തമ്പി, സെക്രട്ടറി ബിനോയ് കെ. കൊച്ചുണ്ണി, കണ്‍വീനര്‍ സി.സി. ജോര്‍ജ്ജ് എന്നിവര്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ഉപഹാരം നല്‍കി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബാബു എം. പാലിശ്ശേരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് അധ്യക്ഷത വഹിച്ചു. പള്ളിയുടെ സ്മരണിക നഗരസഭാധ്യക്ഷന്‍ സി.കെ. ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു. ഫാ. സ്റീഫന്‍ ജോര്‍ജ്, സി.സി. ജോര്‍ജ്ജ്, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, അജിത പുഷ്പാകരന്‍, സുനിത ശിവരാമന്‍, സഅദി ഒതളൂര്‍, പി.സി. തമ്പി, അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്താ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്ത അയച്ചത്: ജിജി വര്‍ഗീസ്

Comments

comments

Share This Post

Post Comment