നല്ലില വലിയപള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

നല്ലില: സെന്റ് ഗബ്രിയേല്‍ ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, കണ്‍വന്‍ഷനും  27 മുതല്‍ മെയ് 1 വരെ നടത്തുന്നു.
27ന് രാവിലെ 8.15ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റ്, 1.30ന് ആത്മീയ സംഘടനകളുടെ വാര്‍ഷികം, 3.30ന് കൊടിമരഘോഷയാത്ര. 28, 29 തീയതികളില്‍ വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7.15ന് വചനശുശ്രൂഷ, സമര്‍പ്പണ പ്രാര്‍ത്ഥന എന്നിവ നടക്കും. 30ന് വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 7ന് ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം, നേര്‍ച്ച.
മേയ് ഒന്നിന് രാവിലെ 7.15ന് പ്രഭാത നമസ്കാരം, 8.15ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ശ്ളൈഹിക വാഴ്വ്, ധനസഹായ വിതരണം, നേര്‍ച്ചയൂട്ട് എന്നിവ നടക്കും.
ഇടവക വികാരി ഫാ. വൈ. തോമസ്, ട്രസ്റി സി. ജോര്‍ജ്ജുകുട്ടി, സെക്രട്ടറി സ്മിനു ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment