പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോട് ഏകീഭവിക്കുക – പരിശുദ്ധ കാതോലിക്കാ ബാവാ

ആദിവാസികളടക്കമുള്ള പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോട് ഏകീഭവിക്കുക ക്രൈസ്തവ ധര്‍മ്മമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗം ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് നെറ്റ്‌വര്‍ക്ക് (ഐക്കണ്‍) എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ  കാതോലിക്കാ ബാവാ.
അട്ടപ്പാടിയില്‍ 500 ഗിരിവര്‍ഗ്ഗ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനോടൊപ്പം 4 പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ്ണ വിദ്യാഭ്യാസ സഹായമായി 1 ലക്ഷം രൂപാ കാതോലിക്കാ ബാവയില്‍നിന്ന്‍ എം. ഡി യൂഹാനോന്‍ റമ്പാനോടൊപ്പം എത്തിയ ആദിവാസികുട്ടികള്‍ ഏറ്റുവാങ്ങി. നാഷണല്‍ അത്ലെറ്റ് പാലക്കാട് പറളിഗ്രാമത്തിലെ ബി.എന്‍.സന്ധ്യക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി ഏഴായിരം ഡോളര്‍ (4,20,000 രൂപാ) പ്രൊജക്റ്റ് ചുമതല വഹിക്കുന്ന മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് ഏറ്റുവാങ്ങി. ക്യാന്‍സര്‍ രോഗബാധിതനും വൃക്ക രോഗിക്കും ചികിത്സാ സഹായമായി അമ്പതിനായിരം രൂപാ കൈമാറി.
മിനിസ്റ്രീ ഓഫ് ഹ്യൂമന്‍ എംപവര്‍മെന്റിന്റെ വെബ്സൈറ്റ് കാതോലിക്കാ ബാവാ ഉദ്ഘാടം ചെയ്തു. ഫാ. പി. എ. ഫിലിപ്പ്, ഫാ. സജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment