അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീല ക്യാമ്പ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് 2014 മെയ് 1ന് അടൂര്‍ പറന്തല്‍ സെന്റ് ജോര്‍ജ്ജ് അരമപ്പളളിയില്‍ വച്ച് നടത്തും.
സഭയിലെ എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുളള ബാലസമാജം വൈസ്പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, ഗ്രൂപ്പ് ഓര്‍ഗസൈര്‍മാര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതാണ്. ഭദ്രാസന ജനറല്‍ സെക്രട്ടറിമാര്‍ ഭദ്രാസതല റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതും കേന്ദ്ര ജനറല്‍ സെക്രട്ടറി അടുത്ത വര്‍ഷത്തേയ്ക്കുളള പ്രവര്‍ത്തന കലണ്ടര്‍ അവതരിപ്പിക്കുന്നതുമാണ്.
രാവിലെ 10 മണിക്ക് ഇടവക വികാരി വെരി.റവ.റ്റി.എം.എബ്രഹാം കോര്‍ എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം അഖില മലങ്കര ബാലസമാജം പ്രസിഡന്റ് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. അടൂര്‍ സെന്റ് സിറിള്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മനു ഉമ്മന്‍ ക്ളാസ്സ് നയിക്കും. ഫാ.ലൈജു മര്‍ക്കോസ്, ഫാ.റിഞ്ചു പി.കോശി, ഷൈജു ജോണ്‍, ആനി ജോണ്‍, ജേക്കബ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment