തീര്‍ഥാടക സംഗമത്തിനു വിശ്വാസികളുടെ പ്രവാഹം

ചെങ്ങന്നൂര്‍: പുത്തന്‍കാവ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന കാതോലിക്കേറ്റ് രത്നദീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്, ആറാം മാര്‍ത്തോമാ, എട്ടാം മാര്‍ത്തോമാഎന്നിവരുടെ സംയുക്ത ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചു നടന്ന തീര്‍ഥാടകസംഗമം വിശ്വാസികളുടെ പെരുമഴയായി. Photo Gallery
ബഥേല്‍ അരമനപ്പള്ളിയില്‍നിന്നാരംഭിച്ച റാസയും വിവിധ ഇടവകകളില്‍നിന്നുള്ള പദയാത്രാസംഘങ്ങളും ചേര്‍ന്നപ്പോള്‍ ആയിരങ്ങളാണ് വൈകിട്ട് കത്തീഡ്രലില്‍ എത്തിയത്. തുടര്‍ന്ന് തീര്‍ഥാടകസംഗമം ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് വര്‍ഗീസ് അമയില്‍ അനുസ്മരണ സന്ദേശം നല്‍കി.

Comments

comments

Share This Post

Post Comment