ആരു ഭരിച്ചാലും ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കണം

ദുബായ്: രാജ്യം ആരുഭരിച്ചാലും ന്യൂനപക്ഷങ്ങള്‍ക്ക് ആരാധിക്കാനും ജാവിക്കാനുമുള്ള സൌകര്യവും സ്വാതന്ത്യ്രവും ഉണ്ടാകണമെന്നും ഭരിക്കുന്നത് നരേന്ദ്രമോദിയായാലും വിരോധമില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
നാനാത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാനശിലയില്‍ നിലകൊള്ളുന്ന രാജ്യത്ത് ആര്‍ക്കും ഏകാധിപതിയാകാനാകില്ല. മതവിശ്വാസം വ്രണപ്പെടുത്താതെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കണം. പ്രകടനപത്രികയില്‍ ബി.ജെ.പി. പ്രഖ്യാപിച്ച പൊതുസിവില്‍കോഡിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
രാഷ്ട്രീയരംഗം സത്യസന്ധമല്ലാത്തതുകൊണ്ടാണ് മതങ്ങള്‍ക്ക് ഇടപെടേണ്ടിവരുന്നത് രാഷ്ട്രീയത്തില്‍ മതങ്ങള്‍ ഇടപെടരുതെന്നു തന്നെയാണ് അഭിപ്രായം. ലോകസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടുചെയ്യണമെന്നു സഭ നിര്‍ദ്ദേശിച്ചിട്ടില്ല. മലയാളികള്‍ സാക്ഷരരായതിനാല്‍ അവര്‍ക്കു കാര്യങ്ങള്‍ വ്യക്തമായി വിലയിരുത്താനും തീരുമാനമെടുക്കാനും അറിയാം.
പരിസ്ഥിതി നിലനിര്‍ത്തുന്നതിനൊപ്പം വര്‍ഷങ്ങളായി അധ്വാനിച്ചു ജീവിക്കുന്നവരെ കഷ്ടപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണമെന്നു     കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

Comments

comments

Share This Post

Post Comment