മാര്‍ത്തോമ്മാ അവാര്‍ഡ് ദയാബായിക്ക് സമ്മാനിച്ചു

ചെങ്ങന്നൂര്‍: പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് സമ്മാനിച്ചു. Photo Gallery 1 
തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച പൊതുസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയാണ് അവാര്‍ഡ് നല്‍കിയത്. മാത്യൂസ് മാര്‍ തിമോത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. Photo Gallery 2
നന്മ എന്തെന്ന് സ്വജീവിതത്തിലൂടെ മനുഷ്യസമൂഹത്തെ ബോധ്യപ്പെടുത്തിയ ജീവിച്ചിരിക്കുന്ന വിശുദ്ധയാണ് ദയാബായിയെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു.
പി.സി. വിഷ്ണുനാഥ് എം.എല്‍.എ., നഗരസഭാ ചെയര്‍പേഴ്!സണ്‍ വത്സമ്മ എബ്രഹാം, ഫാ. തോമസ് കൊക്കാപറമ്പില്‍, ഡോ. പി.വി.കോശി, സുനില്‍ പി. ഉമ്മന്‍, കോശി ജോര്‍ജ്ജ്, വര്‍ഗീസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ സ്റ്റീഫന്‍ ഐപ്പ് പ്രശംസാപത്രം വായിച്ചു. ഡോ. കുര്യന്‍ തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. അവാര്‍ഡ് ജേതാവ് ദയാബായി മറുപടിപ്രസംഗം നടത്തി. ഫാ. രാജന്‍ വര്‍ഗീസ് സ്വാഗതവും ഫാ. ജാള്‍സണ്‍ പി.ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

Comments

comments

Share This Post

Post Comment