ഓര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ ദിനാഘോഷം മേയ് 2ന്

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സണ്‍ഡേസ്കൂളിന്റെ വാര്‍ഷിക ദിനാഘോഷവും സമ്മാനദാനവും മേയ് 2ന് വൈകിട്ട് 3.30 മുതല്‍ ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.
സണ്ടേസ്കൂള്‍ പരീക്ഷയിലും വിവിധ മല്‍ത്സരങ്ങളിലും വിജയികളായിട്ടുള്ളവര്‍ക്ക് സമ്മാനങ്ങളും പ്രസ്തുത മീറ്റിംഗില്‍ വെച്ച് നല്‍കുന്നതായിരിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ  സണ്ടേസ്കൂളില്‍ ഏകദേശം 750 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. സഭയിലെ തന്നെ സണ്ടേസ്കൂള്‍ അംഗസംഖ്യയില്‍ രണ്ടാമത്തെ സ്ഥാനവും ഈ സണ്ടേസ്കൂളിനാണ്‌ ഉള്ളത്.
വാര്‍ഷിക ദിനാഘോഷ ദിന പരിപാടികള്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സണ്ടേസ്കൂള്‍ ഹെഡ് മാസ്റ്റര്‍ സാജന്‍ വര്‍ഗീസ്, ജനറല്‍ കണ്‍ വീനര്‍ അനീഷ് ദാനിയേല്‍ എന്നിവര്‍ നേത്യത്വം നല്‍കും.

Comments

comments

Share This Post

Post Comment