വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും

നല്ലില: പൌരസ്ത്യ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രവും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാല്‍ ധന്യവുമായ നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളിയുടെ കാവല്‍പിതാവായ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും 100-ാമത് കണ്‍വന്‍ഷനും കൊടിയേറി. Notice
പുതുഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ. വി.ജി. കോശി വൈദ്യന്‍ പള്ളി അങ്കണത്തില്‍ കൊടി ഉയര്‍ത്തി. 30ന് വിറകെടുപ്പ്. മേയ് 1ന് രാവിലെ 8ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10.15ന് ജോര്‍ജ്ജിയന്‍ അവാര്‍ഡുദാനം. 10.30ന് ഇടവകദിനത്തില്‍ അഡ്വ. ചാര്‍ളിപോള്‍ ക്ളാസ് നയിക്കും. ഉച്ചയ്ക്ക് 2ന് ചെമ്പില്‍ അരിയിടീല്‍. വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, ഗാനശുശ്രൂഷ, 7ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം , പ്രസംഗം, സമര്‍പ്പണ പ്രാര്‍ത്ഥന.
മേയ് 2, 3 ദിവസങ്ങളില്‍ രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, ഗാനശുശ്രൂഷ, സുവിശേഷപ്രസംഗം, സമര്‍പ്പണ പ്രാര്‍ത്ഥന. 4ന് രാവിലെ 8ന് വന്ദ്യ യാക്കോബ് റമ്പാന്‍ കോര്‍-എപ്പിസ്കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. വൈകിട്ട് മൂന്നിന് പദയാത്രാ സംഗമവും സ്വീകരണവും, 4ന് ചെമ്പെടുപ്പ്, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് ഭക്തിിര്‍ഭരമായ റാസ, ശ്ളൈഹിക വാഴ്വ്, നേര്‍ച്ചയൂട്ട്, ആകാശദീപക്കാഴ്ച.
അവസാന ദിനമായ മേയ് 5ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, വളര്‍ത്തുമൃഗദാനം, ധനസഹായ വിതരണം, നേര്‍ച്ച വിളമ്പ്, ലേലം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
ഇടവക വികാരി ഫാ. കോശി വൈദ്യന്‍ തേവലക്കര, ട്രസ്റി കൊച്ചുകുഞ്ഞ് ജി., സെക്രട്ടറി ജി ജോണ്‍, കണ്‍വീനര്‍ കെ. സജി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
വാര്‍ത്ത അയച്ചത്: ജെയ്സണ്‍ ജോണ്‍

Comments

comments

Share This Post

Post Comment