ഓര്‍ത്തഡോക്‌സ് സഭയുടെ ഒന്നാം കാതോലിക്കയുടെ ഓര്‍മ്മപ്പെരുന്നാള്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒന്നാം കാതോലിക്കാ ബാവ (മുറിമറ്റത്തില്‍)യുടെ 101ാം ഓര്‍മ്മപ്പെരുന്നാള്‍ മെയ് 1, 2, 3 തിയ്യതികളില്‍ നടക്കും.
ബാവ കബറടങ്ങിയിട്ടുള്ള പാമ്പാക്കുട ചെറിയപള്ളിയിലാണ് പെരുന്നാള്‍. വെള്ളിയാഴ്ച 5ന് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കും. 3ാം തിയ്യതി രാവിലെ 8.30ന് മൂന്നിന്മേല്‍ കുര്‍ബാനയുമുണ്ടാവും. പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ സംബന്ധിക്കും. 12ന് നേര്‍ച്ചസദ്യ.
1877ല്‍ മെത്രാഭിഷിക്തനായ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവ, 1912 മുതല്‍ ഒരു വര്‍ഷമാണ് ഓര്‍ത്തഡോക്‌സ് സഭയെ നയിച്ചത്.

Comments

comments

Share This Post

Post Comment