കുനിയമൂത്തൂര്‍ പള്ളിയുടെ കൂദാശ മേയ് 1നും 2നും

കോയമ്പത്തൂര്‍: ഓര്‍ത്തഡോക്സ് സഭയുടെ കോയമ്പത്തൂരിലെ രണ്ടാമത്തെ ഇടവകയായ കുനിയമുത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവക പുതുതായി നിര്‍മ്മിച്ച പള്ളിയുടെ വിശുദ്ധ മൂറോന്‍ കൂദാശ മേയ് 1, 2 തീയതികളില്‍ നടക്കും.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറസ്, ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ കാര്‍മികത്വം വഹിക്കും. 1ന് വൈകിട്ട് 6ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍ക്ക് പള്ളി കവാടത്തില്‍ സ്വീകരണം നല്‍കും. 2ന് രാവിലെ 6ന് പ്രഭാത നമസ്കാരം, കൂദാശയുടെ രണ്ടാം ഘട്ടം, വിശുദ്ധ കുര്‍ബ്ബാന,  പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടക്കും. ഫാ. വര്‍ഗീസ് വാലയില്‍, പി.ടി. ഫിലിപ്പോസ്, ജേക്കബ് പി. ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment