വി.ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മഹാമഹവും കണ്‍വന്‍ഷനും

അടൂര്‍: പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മഹാമഹവും കണ്‍വന്‍ഷനും ആരംഭിച്ചു
മേയ് 7, 8 ദിവസങ്ങളില്‍ വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് ഗാനശുശ്രൂഷ, 7.30ന് പ്രസംഗം. 9ന് വൈകിട്ട് 5ന് സന്ധ്യാപ്രാര്‍ത്ഥന, 6ന് ഭക്തിനിര്‍ഭരമായ റാസ, ആകാശദീപക്കാഴ്ച. 10ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ശ്ളൈഹിക വാഴ്വ്, വെച്ചൂട്ട്, കൊടിയിറക്ക് എന്നിവ നടക്കും.
വികാരി ഫാ. വി.ജി. ജോണ്‍ ചുക്കര, ട്രസ്റി പി.ജി. വര്‍ഗീസ്, സെക്രട്ടറി ഷെല്ലി ബേബി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
വാര്‍ത്ത അയച്ചത്: ജോബിന്‍ ഉമ്മന്‍

Comments

comments

Share This Post

Post Comment