മനാമയില്‍ രാജ്യാന്തര സാംസ്കാരികസംവാദം

മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ ഡയലോഗ് ഓഫ് സിവിലൈസേഷനു തുടക്കമായി. ബഹ്റൈന്‍ കിരീടാവകാശിയും ഡപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ഗള്‍ഫ് ഹോട്ടലിലാണ് പരിപാടി ആരംഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ‘സംസ്കാരങ്ങള്‍ മനുഷ്യ സേവനത്തിന്” എന്നതാണു വിഷയം. മനുഷ്യാവകാശ സംരക്ഷണം, ജനങ്ങളുടെ അഭിപ്രായ – മത സ്വാതന്ത്യ്ര സംരക്ഷണം, വിവിധ മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കുമിടയിലെ സൌഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ എന്നീ ലക്ഷ്യങ്ങളോടെയാണു സമ്മേളനം നടത്തുന്നത്.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണു സംവാദം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഓര്‍ത്തഡോക്സ് സഭ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. സഖറിയാസ് മാര്‍ തെയോഫിലാസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ, ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment