ഓര്‍ത്തഡോക്സ് സഭ ശുശ്രൂഷക സമ്മേളനം 12 മുതല്‍ പരുമലയില്‍

അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സമ്മേളനം 12 മുതല്‍ 14 വരെ പരുമല സെമിനാരിയില്‍ നടക്കും. 12ന് 5ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ.ഡോ. ഒ.തോമസ് ക്ളാസ് നയിക്കും.
13ന് രണ്ടിന് അഭിവന്ദ്യ സഖറിയാസ് മാര്‍ അന്താിനിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ഐസക്ക് ബി. പ്രകാശ് , ഫാ.ഡോ. എം.പി. ജോര്‍ജ്ജ്, ഫാ. എബി ഫിലിപ്പ് എന്നിവര്‍ ക്ളാസ് നയിക്കും. വൈകിട്ട് 7ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും.
സമാപന ദിവസമായ 14ന് 8ന് അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന. 9.30ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കും.

Comments

comments

Share This Post

Post Comment