ഓര്‍ത്തഡോക്സ് വൈദികസംഘം ആഗോള സമ്മേളനം പരുമല സെമിനാരിയില്‍

കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ കൂട്ടായ്മയായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദികസംഘത്തിന്റെ ത്രൈവാര്‍ഷിക ആഗോള സമ്മേളനം ജൂണ്‍ മൂന്ന് മുതല്‍ അഞ്ച് വരെ പരുമല സെമിനാരിയില്‍ നടക്കും.
സമ്മേളനം മൂന്നിന് രാവിലെ 11ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. പൌരോഹിത്യവും ജീവിതശൈലിയും എന്ന വിഷയത്തെ ആസ്പദമാക്കി പഠനസമ്മേളനങ്ങളും ചര്‍ച്ചകളും നടക്കും. സമ്മേളനത്തിന് പരിശുദ്ധ കാതോലിക്കാ ബാവാ, പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ്, നിരണം ഭദ്രാസനാധിപന്‍ അബിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പഠനസമ്മേളനങ്ങള്‍ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ.സഖറിയാസ് മാര്‍ അപ്രേം, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ്, ഡോ.ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എപ്പിസ്കോപ്പാ, ഫാ.ഡോ. ജേക്കബ് കുര്യന്‍, ഫാ.ഡോ. കെ.എം. ജോര്‍ജ്ജ്, ഫാ. പോള്‍ തേലക്കാട്ട്, ഫാ.ഡോ. ബിജേഷ് ഫിലിപ്പ്, ഫാ.ഡോ.ടി.ജെ. ജോഷ്വാ, ഫാ.ഡോ. ഒ.തോമസ്, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, എന്നിവര്‍ നേതൃത്വം നല്‍കും.
വൈദിക ശുശ്രൂഷയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിക്കുന്ന ചടങ്ങില്‍ ഫാ. ഡോ. ടി.ജെ. ജോഷ്വാ മുഖ്യപ്രഭാഷണം നടത്തും. വൈദിക സെമിനാരി വിവിധ ബാച്ചുകളില്‍ പഠിച്ചവരുടെ കൂട്ടായ്മകളും നടക്കും. ആഗോള സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പരം വൈദീകരും മെത്രാപ്പോലീത്തമാരും സംബന്ധിക്കും. വിവിധ സമ്മേളനങ്ങളില്‍ സഹോദരീസഭകളില്‍ നിന്നുള്ള വൈദീക മേല്പട്ട പങ്കാളിത്തവുമുണ്ടാകുമെന്ന് ഭാരവാഹികളായ ഫാ. സജി തോമസ് അമയില്‍, ഫാ. സഖറിയാ നൈനാന്‍, ഫാ. ചെറിയാന്‍ ടി. സാമുവേല്‍, ഫാ. സി.കെ. കുര്യന്‍, ഫാ. വര്‍ഗീസ് കളീക്കല്‍, ഫാ. അലക്സ് പി. സഖറിയ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: ഫാ. ചെറിയാന്‍ ടി. സാമുവേല്‍

Comments

comments

Share This Post

Post Comment