സിപിആര്‍ പരിശീലന പരിപാടി മേയ് 11ന്

ഡോവര്‍: ഡോവര്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക മാര്‍ത്ത മറിയം വനിത സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സിപിആര്‍ പരിശീലന പരിപാടി നടത്തുന്നു.
മേയ് 11, ഞായര്‍ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ അഞ്ചു വരെ പള്ളി ഹാളിലാണ് ട്രെയിനിങ്. ഫസ്റ് എയ്ഡ്, എഇഡി (Automatic External Defibrillator), ഹൃദയസംരക്ഷണ പരിശീലനം എന്നിവ ഉണ്ടായിരിക്കും. അമേരിക്കയില്‍ ഗുഡ് സമറിറ്റിന്‍ നിയമങ്ങള്‍ ഉള്ളതു കൊണ്ട് നിയമ പരിരക്ഷ ഉണ്ട് എന്നുള്ളത് വലിയൊരു ഘടകമാണ്.
അപകടത്തില്‍ പെടുന്നവര്‍ക്കും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മെഡിക്കല്‍ ടീം വരുന്നതു വരെ സഹായം ആവശ്യമുള്ളവര്‍ക്കു അതു നല്‍കാന്‍ സാധാരണക്കാര്‍ക്ക് പ്രാപ്തരാക്കുക എന്നതാണ് പരിശീല പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു.
ജോളി കുരുവിള ആണ് പരിപാടിയുടെ പ്രോഗാം കോ ഓര്‍ഡിറ്റേര്‍. കുക്കിങ് ക്ളാസ്, സൂപ്പ് കിച്ചന്‍ സഹായം തുടങ്ങി നിരവധി കര്‍മ്മ പരിപാടികള്‍ക്കാണ് സമാജം ലക്ഷ്യമിടുന്നത്.
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment