ഓര്‍ത്തഡോക്സ് ശുശ്രൂഷക സമ്മേളനം പരുമല സെമിനാരിയില്‍ സമാപിച്ചു

പരുമല: മൂന്ന് ദിവസമായി പരുമല സെമിനാരി ചാപ്പലില്‍ നടന്നുവന്ന അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സമ്മേളനം സമാപിച്ചു. Photo Gallery
ഇന്ന് രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കി.
ശുശ്രൂഷകര്‍ ദൈവവിളി സ്വീകരിക്കുന്നവരായി മാറണമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ഭദ്രാസാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. ഇന്നലെ ഫാ. ഐസക്ക് ബി.പ്രകാശ്, ഫാ.ഡോ. എം.പി. ജോര്‍ജ്ജ്, ഫാ. എബി ഫിലിപ്പ് എന്നിവര്‍ ക്ളാസ് നയിച്ചു. സഖറിയാസ് മാര്‍ അന്തോണിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് എന്നീ മെത്രാപ്പോലീത്തമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

Comments

comments

Share This Post

Post Comment