ഡാളസ് ഏരിയാ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ലോഗോ പ്രകാശം

ഡാളസ്: ജൂലൈ 10 മുതല്‍ 12 വരെ ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കുന്ന സൌത്ത്-വെസ്റ് ഭദ്രാസനത്തിന്റെ ഡാളസ് ഏരിയാ കോണ്‍ഫറന്‍സിന്റെ ലോഗോ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു.
ഡാളസ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടന്ന ചടങ്ങില്‍ ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍, ഫാ. രാജു ഡാനിയേല്‍, ഫാ. സി.ജി. തോമസ്, ഫാ. തമ്പാന്‍ വര്‍ഗീസ്, ഫാ. രാജേഷ് കെ. ജോണ്‍, ഫാ. മാറ്റ് അലക്സാണ്ടര്‍, കോണ്‍ഫറന്‍സ് സെക്രട്ടറി ജോണ്‍സണ്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത്: ബിജി ബേബി

Comments

comments

Share This Post

Post Comment