കുടുംബസംഗമവും മുന്‍ ഇടവകാംഗങ്ങളെ ആദരിക്കലും നടന്നു

റൂര്‍ക്കല സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി കുടുംബസംഗമവും മുന്‍ ഇടവകാംഗങ്ങളെ ആദരിക്കലും പരുമല സെമിനാരിയില്‍ നടന്നു.
പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ സ്വാഗതവും ഫാലിപ്പ് ജോണ്‍ നന്ദിയും പ്രകടിപ്പിച്ചു. ഫാ. പി.കെ. വര്‍ഗീസ്, ഫാ. കുര്യാക്കോസ് പടച്ചിറ, എം.കെ. ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment