മലങ്കര സഭയുടെ ശ്രേഷ്ടത തിരിച്ചറിയണം: മാര്‍ യൂസേബിയോസ്

രണ്ടായിരം വര്‍ഷത്തെ പാരമ്പര്യവും, വിശ്വാസവും, പൂര്‍വ്വിക പിതാക്കന്മാരുടെ നിഷ്ടയായ ജീവിത അനുഭവങ്ങളും സ്വാംശീകരിച്ച് വളര്‍ന്ന മലങ്കരസഭ അതിന്റെ ഇന്നിന്റെ വളര്‍ച്ചയില്‍ ഓരോ ഓര്‍ത്തോഡോക്സ് വിശ്വാസിയും അഭിമാനം കൊള്ളണം. ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ടു ഇന്നലകളില്‍ ദൈവം നമുക്ക് ചൊരിഞ്ഞു തന്ന  മഹത്വവും, നന്മകളും നാം നന്ദിയോടെ ഒര്‍ക്കാമെന്നു അലക്സിയോസ് മാര്‍ യൂസേബിയോസ്  മെത്രാപൊലീത്ത പറഞ്ഞു.
ഹുസ്റ്റണ്‍ സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ അഞ്ചാമത് ഭദ്രാസനദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു മെത്രാപൊലീത്ത.
2009 മെയ്‌ മാസത്തില്‍  ഒരു ചെറിയ വാടക കെട്ടിടത്തില്‍ ആരംഭം കുറിച്ച സൌത്ത് വെസ്റ്റു അമേരിക്കന്‍ ഭദ്രാസനം കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്  ഹൂസ്റ്റന്‍ നഗരാതിര്‍ത്തിക്കു സമീപം 100 ഏക്കര്‍ വിസ്തൃതിയില്‍   മനോഹരമായ ഭദ്രാസന അരമന കെട്ടിട സമുച്ചയവും, ചാപ്പലും ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ സ്വന്തമാക്കുവാന്‍ സാധിച്ചത്  ഈ ഭദ്രാസനത്തിന്റെ  ഭാവിയിലെ   ആത്മീയവും ഭൌതീകവുമായ  വളര്‍ച്ചക്ക് ദൈവം ഒരുക്കിയ അനുഗ്രഹങ്ങള്‍ വിളിച്ചറിയിക്കുന്നതാണ്. ഈ സഭയുടെ ഇന്നിന്റെ ശക്തി തിരിച്ചറിഞ്ഞ് നാളെയുടെ പുതിയ തലമുറക്കുവേണ്ടി ദിശാബോധത്തോടെ നാം ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ വന്‍കാര്യങ്ങള്‍ ചെയ്യുവാന്‍ നമുക്ക് സാധിക്കും.
ഫാ.ജോയ് പൈങ്ങോലില്‍, ഫാ രാജു ദാനിയേല്‍, ഫാ.ഫിലിപ്പ് എബ്രഹാം, ഫാ. മാത്യൂസ് ജോര്‍ജു, ഫാ. ശ്ലോമോ ഐസക് ജോര്‍ജു, ഗീവര്‍ഗീസ് ജോര്‍ജ്, എല്‍സണ്‍ സാമുവേല്‍, ജസണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ പി എം ചെറിയാന്‍ സ്വാഗതവും, ചാര്‍ളി പടനിലം കൃതക്ഞ്ഞതയും പറഞ്ഞു.  ഭദ്രാസനത്തിലെ വിവിധ ഇടവകളില്‍ നിന്നു എത്തിയ അന്‍പതോളം വൈദീകരും,അല്മായ പ്രതിനിധികളും  ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളില്‍ നുന്നുമുള്ള വിശ്വാസികളും   സമ്മേളനത്തില്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment