സെന്റ് തോമസ് ഒ.സി.വൈ.എം രക്തദാന ക്ലബ് ഉദ്ഘാടനം ചെയ്തു

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമിഖ്യത്തില്‍ ഒരു രക്തദാന ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോബെ ഭദ്രാനധിപന്‍ അഭിവന്ദ്യ ഗീര്‍വര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി, ഇടവകാംഗവും പ്രസ്ഥാനം എല്ലാവര്‍ഷവും നടത്തുന്ന രക്തദാന ക്യമ്പില്‍ പങ്കെടുക്കുകയും ചെയ്യുന്ന ശ്രീമതി ലാലി വര്‍ഗീസിന്‌ രക്തദാന ക്ലബിന്റെ അംഗത്വ ഫോം നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. നമ്മള്‍ മറ്റൊരു രാജ്യത്ത് വന്ന്‌ താമസിക്കുമ്പോള്‍ ആ നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്രധമായ കാര്യങ്ങള്‍ വേണം ചെയ്യണ്ടത് എന്നും അതിന് ലഭിച്ചിരിക്കുന്ന ഈ അവസരം ഏവരും പ്രയോജനപെടുത്തണമെന്നും, ഇതിന്‌ മുന്‍കൈ എടുത്ത പ്രസ്ഥാനം അംഗങ്ങളെ അനുമോധിക്കുന്നു എന്നും അഭിവന്ദ്യ തിരുമേനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  Application Form
ഇടവക വികാരി റവ. ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, റവ. ഫാ. മാത്യൂസ് ജോണ്‍, പ്രസ്ഥാനം സെക്ക്രട്ടറി ബിജു തങ്കച്ചന്‍, ട്രഷറാര്‍ ജോണ്‍ രാജു, രക്തദാന ക്യമ്പ് കോഡിനേറ്റര്‍ ബിനോജ് മാത്യൂ എന്നിവരും സന്നിഹതരായിരുന്നു. ബഹറിന്‍ സെല്‍മാനിയ ബ്ല്‍ഡ് ബാങ്കുമായി സഹകരിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു. ഇനിയും ജൂണ്‍ 13 ന്‌ വീണ്ടും ഒരു ക്യാമ്പ് കൂടി നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment