ഫാമിലി കോണ്‍ഫറന്‍സ്; ഫിലഡല്‍ഫിയ ഏരിയ സുവനീര്‍ കാമ്പയിന്‍ കിക്കോഫ്

പെന്‍സില്‍വിേയ: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിലഡല്‍ഫിയ ഏരിയാ സുവനീര്‍ കാമ്പയിന്‍ കിക്കോഫ് ചടങ്ങ് ഞായറാഴ്ച ഡെല്‍വെയര്‍വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടവക വികാരി ഫാ. സിബി വര്‍ഗീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു.
സുവനീര്‍ ബിസിനസ് മാനേജര്‍ ഷാജി വര്‍ഗീസ്, കോണ്‍ഫറന്‍സ് സ്മരണിക ആയി പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ വിശദാംശങ്ങള്‍ പറഞ്ഞതുകൂടാതെ കോണ്‍ഫറന്‍സ്, ഭദ്രാസനം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ കാര്യക്ഷമമായ നേതൃപാടവവും പ്രാര്‍ത്ഥനാപൂര്‍വ്വമായ ഇടപെടലുകളും, അതിലൂടെ കൈവരിച്ചുകൊണ്ടിരിക്കുന്ന ആത്മീയവും ഭൌതീകവുമായ പുരോഗതിയെപ്പറ്റിയുമൊക്കെ ഷാജി വര്‍ഗീസ് പ്രതിപാദിച്ചു.
സുവനീര്‍ പരസ്യങ്ങളുടെ രജിസ്ട്രേഷന്‍ ഫോം വികാരി ഫാ. സിബി വര്‍ഗീസ്, ഭദ്രാസന അസംബ്ളി അംഗം റ്റോം ചാക്കോയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. സുവനീര്‍ കോര്‍ഡിറ്റേര്‍മാരായ രാജന്‍ പടിയറ, വര്‍ഗീസ് ഐസക്ക്, ഇടവക ഭരണസമിതി അംഗങ്ങളായ നൈനാന്‍ പൂവത്തൂര്‍, ജോണ്‍ മാഞ്ഞാമറ്റം, അലക്സ് മണപ്പള്ളി എന്നിവരും ബിജു കൊച്ചുകുട്ടിയും വേദിയില്‍ സന്നിഹിതരായിരുന്നു.
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment