ബെസ്ക്യാമ്മമാര്‍ സമൂഹത്തിന്റെ വെളിച്ചം: മാര്‍ അത്താനാസിയോസ്

പരുമല: ബെസ്ക്യാമ്മമാര്‍ സമൂഹത്തിന്റെ വെളിച്ചമായി ചുറ്റുപാടും പ്രകാശം വിതറുന്നവരായി, സാമൂഹിക പ്രതിബദ്ധതയുള്ളവരായി ശുശ്രൂഷ ചെയ്യണമെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ.
അഖില മലങ്കര ഓര്‍ത്തഡോക്സ് ബെസ്ക്യാമ്മ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസ്ഥാനം പ്രസിഡന്റുകൂടിയായ അഭിവന്ദ്യ മെത്രാപ്പോലീത്താ.
ആത്മീയ പ്രതിബദ്ധതയിലെ സ്ത്രൈണ വഴികള്‍ എന്നതാണ് ദ്വിദിന ക്യാമ്പിന്റെ ചിന്താവിഷയം. പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, ഫാ.ഡോ. ഓ. തോമസ് എന്നിവര്‍ ആശംസയറിയിച്ച് സംസാരിച്ചു.
ഫാ. ജോജി കെ.ജോയി, സാം അക്ഷരവീട്, ഡീക്കന്‍ ഗ്രിഗറി വി.ദാനിയേല്‍, ഫാ. കെ.വി. തോമസ്, ഫാ. പ്രൊഫ. ജോര്‍ജ്ജ് മാത്യു, ബേബിക്കുട്ടി തരകന്‍, ഫാ. വര്‍ഗീസ് മാത്യു, ഏലിയാമ്മ പൌലോസ്, ജനറല്‍ സെക്രട്ടറി ജെസി വര്‍ഗീസ് എന്നിവര്‍ വിവിധ സെഷുകള്‍ക്ക് നേതൃത്വം നല്‍കി.
ഇരുന്നൂറിലധികം ബെസ്ക്യാമ്മമാര്‍ പങ്കെടുക്കുന്ന ദ്വിദിന ക്യാമ്പിന്റെ രണ്ടാം ദിവസത്തെ പ്രധാന ക്ളാസിന് പ്രൊഫ. മേരി മാത്യു നേതൃത്വം നല്‍കും. ക്യാംപ് 21ന് 12 മണിക്ക് സമാപിക്കും.

Comments

comments

Share This Post

Post Comment