ചിക്കാഗോ സെന്റ് ഗ്രീഗോറിയോസ് ദേവാലയ കൂദാശ ജൂണ്‍ 20, 21

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്-വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ രണ്ടാമത്തെ വലിയ ഇടവകയായ എല്‍മ്ഹേഴ്സ്റ് സെന്റ് ഗ്രീഗോറിയോസ് ഇടവകയ്ക്കുവേണ്ടി പുതിയതായി നിര്‍മ്മിച്ച വിശുദ്ധ മദ്ബഹായുടെയും ദേവാലയ സമുച്ചയത്തിന്റെയും കൂദാശകര്‍മ്മം ജൂണ്‍ 20, 21 തീയതികളില്‍ നടത്തപ്പെടുന്നു.
സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം  വഹിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ.ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ സഹകാര്‍മികരായിരിക്കും.
20ന് വൈകിട്ട് 5.30ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍ക്ക് സ്വീകരണം, 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് വിശുദ്ധ കൂദാശയുടെ ഒന്നാം ഭാഗവും, പൊതുസമ്മേളനവും, തുടര്‍ന്ന് അത്താഴവിരുന്ന്. സമ്മേളനത്തില്‍ ലഫ്റ്റന്റ് ഗവര്‍ണര്‍, സിറ്റി മേയര്‍, വിവിധ സഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
21ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, കൂദാശയുടെ രണ്ടാം ഭാഗം, വിശുദ്ധ കുര്‍ബ്ബാന, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടക്കും. ഏകദേശം മൂന്ന് മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തില്‍ ആരാധനാ സൌകര്യങ്ങള്‍ കൂടാതെ സണ്‍ഡേസ്കൂളിനായി 15 ക്ളാസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറികള്‍, 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 140 കാറുകള്‍ പാര്‍ക്ക് ചെയ്യാുള്ള സൌകര്യം എന്നിവയും ഉള്‍പ്പെടുന്നു. മൂന്ന് ദേശീയ പതാകകള്‍ക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഈ ദേവാലയം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു മുതല്‍കൂട്ടാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. നൈനാന്‍ വി.ജോര്‍ജ്ജ് (വികാരി) – 708 539-1175
ജോണ്‍ മുളന്തറ (ട്രസ്റി) – 630 234-9131
ലിജു വര്‍ഗീസ് (സെക്രട്ടറി) – 847 331-6308
വാര്‍ത്ത അയച്ചത്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Comments

comments

Share This Post

Post Comment