സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയുടെ ആഗോള തലവനായി തിരഞ്ഞെടുക്കപെട്ട ബിഷപ്പ് സിറിള്‍ എഫ്രേം കരീമിനെ സന്ദര്‍ശിക്കാന്‍ പോകുവാന്‍ സാധിച്ചത് എനിക്കും കൂടെയുണ്ടായിരുന്ന പ്രതിനിതി സംഘാംഗങ്ങള്‍ക്കും വലിയ അനുഭൂതി ഉളവാക്കി. ന്യുജേര്സിയിലെ ടീനെക്കിലുള്ള സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനത്ത് വച്ചാണ് അദേഹത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ അവസരം ഉണ്ടായത്. ബെഹുഭാഷാ പണ്ഡിതനും, ഭരണ നേതൃപാഠവും, സൗമ്യ ശീലതയും ഉള്ള തിരുമേനിയുടെ മികച്ച പ്രവര്‍ത്തനരീതികളാണ് ഈ പദവിയില്‍ എത്തുവാന്‍ ഇടയായത്. ഇനി മുതൽ മോര് ഇഗ്നേഷ്യസ് എഫ്രേം രണ്ടാമന് എന്നായിരിക്കും അദേഹത്തിന്റെ ഔദ്യോഗികനാമം.
നോര്‍ത്ത് ഈസ്റ്റ് സിറിയയിൽ മെയ് 3, 1965ല്‍ ജെനിച്ച ഇദ്ദേഹം, പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ലെബനോനിലെ സെന്റ് അഫ്രേം തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും 1982ല്‍ റിലിജിയസ് സെക്കന്ററി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1984ൽ ഈജിപ്തിലെ കെയ്റോയിലുള്ള കോപ്ടിക് തിയോളജിക്കല്‍ സെമിനാരിയില്‍ ചേർന്ന അദ്ദേഹം 1988ൽ അവിടെ നിന്നും ബാച്ചലര്‍ ബിരുദം നേടി. 1985ൽ അഫ്രേം എന്ന പേരു സ്വികരിച്ചുകൊണ്ട് സന്യാസ വ്രെതവാഗ്ദാനം നടത്തി. 1989ൽ അയർലന്റിലെ സെന്റ് പാട്രിക് കോളേജിൽ ഉപരിപഠനവും തുടര്‍ന്ന് 1994ൽ ഡോക്ടറേറ്റ് ഉം നേടി. മെത്രാപോലീത്ത ആയി വഴിക്കപെട്ട ഇദ്ദേഹം മോര് സിറിള്‍ എഫ്രേം കരിം എന്ന പേര് സ്വികരിച്ചുകൊണ്ട് 1996 മാര്‍ച്ച് 2ന് അമേരിക്കയില്‍ ന്യു ജേര്‍സിയിലെ ടീനെക്കിലുള്ള സെന്റ് മാര്‍ക്ക് കത്ത്രീഡ്രലില്‍ സിറിയൻ ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനാധിപനായി ചുമതലയേറ്റു.
സിറിള്‍ എഫ്രേം കരീം പിതാവിനെ പുതിയ തലവനായി തിരഞ്ഞെടുത്തു എന്ന ഔദ്യോഗിക പ്രഖ്യാപനം ബെയ്റൂട്ടിലെ അറ്റ്ഷാനേ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സിറിയന്‍ ഓര്‍ത്തോഡോക്സ് സഭാ ലോകാ ആസ്ഥാനത്തില്‍ നിന്നാണ് ലോകത്തിനു വിളംബരം ചെയ്തത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി അമേരിക്കന്‍ ഐക്യനാടുകളില്‍ ബിഷപ്പായി വിശിഷ്ഠസേവനം അനുഷ്ടിച്ചു കൊണ്ടിരിക്കവെയാണ് കരിം പിതാവിന് ഈ പുതിയ ഉത്തരവാദിത്വം ലഭിക്കുന്നത്.
മാര്‍ച്ച് മാസം ഇരുപത്തി ഒന്നാം തീയതി ജെർമ്മനിയിലെ ഒരാശുപത്രിയില്‍ വച്ച് കാലം ചെയ്ത ഇഗ്നേഷ്യസ് സക്കാ ഇവാസ് തിരുമേനിയുടെ പിന്തുടര്ച്ചക്കാരനായിട്ടാണ് പുതിയ തിരുമേനിയെ നിയോഗിച്ചിരിക്കുന്നത്. ചെറുപ്പക്കാരനായ പുതിയ ഇടയന്റെ നേതൃത്വം സഭയെ ഉണര്‍വിലേക്ക് നയിക്കുമെന്ന് ഏല്ലാവരും പ്രതീക്ഷിക്കുന്നു.
മിഡിൽ ഈസ്റ്റില്‍ ക്രൈസ്തവസഭ പ്രതിസന്ധി നേരിടുന്ന ഈ പ്രത്യേകകാലഘട്ടത്തില്‍ ഈ പുതിയ നിയമനത്തിന് ഏറെ പ്രത്യേകതയുണ്ട്. പുതിയ ആഗോളതലവനായി തിരഞ്ഞെടുക്കപ്പെട്ടയുടൻ അദേഹം ആദ്യം ചെയ്തത് സിനഡംഗങ്ങളെയും വൈദീകശ്രേഷ്ഠരെയും ലോകം മുഴുവനെയും അനുഗ്രെഹിക്കുകയായിരുന്നു. സഭയെയും എല്ലാ വിശ്വാസികളെയും കാത്തു പരിപാലിക്കണമെന്നു അദേഹം പ്രാർത്തിച്ചു.
പ്രതിസന്ധിയിലൂടെ ഉഴലുന്ന മിഡില്‍ ഈസ്റ്റില്‍ സമധാനമുണ്ടാകാന് പ്രത്യേകിച്ച് സിറിയ, ലെബനോന്, ഇറാക്ക്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കായി പ്രത്യേകമായും അദേഹം പ്രാര്‍ത്തിച്ചു. ലോകം മുഴുവനും സമാധാനം കൊണ്ട് നിറയാനും അദേഹം പ്രാർത്തിച്ചു.
പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ വിശ്വാസികളെ പഠിപ്പിക്കുന്നതിനും, മറ്റ് സഹോദര ക്രിസ്തീയ വിഭാഗങ്ങളോടും എക്യുമെനിക്കല്‍ പ്രസ്ഥാനത്തോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് സഭയില്‍ ഐക്യം പുനസ്ഥാപിക്കാനും തിന്മയുടെ മേല്‍ നന്മയുടെ വിജയം ഉറപ്പുവരുത്താനും താൻ പരമാവധി പരിശ്രമിക്കുമെന്ന് കരീം പിതാവ് അറിയിച്ചു. സ്ഥാനാരോഹണത്തിനു ശേഷം ആദ്യത്തെ വിശുദ്ധ കുര്‍ബാന ജുണ് ഒന്നിന് ഈസ്റ്റ് ബെയ്റൂട്ടിലുള്ള മാർ അഫ്രേം ദേവാലയത്തില്‍ അർപ്പിക്കും.
ഞങ്ങളുടെ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നവര്‍: ഫിലിപ്പ് മാരേട്ട് (കേരളാ വിഷൻ ഡിജിറ്റൽ സ്റ്റുഡിയോ ന്യു ജേര്‍സി ) റെവ. ഫാ. ജോണ്‍ തോമസ് (മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് മുൻ ഭദ്രാസന സെക്രട്ടറി ), റെവ. റോയ് മാത്യു (ടീനെക്ക് മാര്‍ത്തോമ്മാ ചര്‍ച്ച്), രാജു പള്ളത്ത് (ഏഷ്യാനെറ്റ് ), അലക്സ് വിളനിലം കോശി (വേൾഡ് മലയാളീ കൗണ്‍സില്‍ സ്ഥാപക സെക്രട്ടറിയും മുൻ ഗ്ലോബൽ പ്രസിഡന്റും), റ്റി. എസ്. ചാക്കോ (ഫൊക്കാന ലീഡര്‍), തോമസ് ജെയ്ക്കബ് (വേൾഡ് മലയാളീ കൗണ്‍സില്‍), കെ. എം. തോമസ് (ടീനെക്ക് മാര്‍ത്തോമ്മാ ചര്‍ച്ച്), ജിനോയ് അലക്സ് വിളനിലം, ഷിജോ പൗലോസ് (ഏഷ്യാനെറ്റ് )