പരിശുദ്ധ കാതോലിക്കാ ബാവാ നന്ദി പ്രകാശിപ്പിച്ചു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ ദേഹവിയോഗത്തില്‍ അനുശോച സന്ദേശങ്ങള്‍ അയച്ചവരും വിലാപയാത്രയിലും കബറടക്ക ശുശ്രൂഷയിലും സന്നിഹിതരായവരും സഹകരിച്ചവരുമായ എല്ലാവര്‍ക്കും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നന്ദി പ്രകാശിപ്പിച്ചു.
പോപ്പ് ഫ്രാന്‍സിസ്, ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ്, എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ്, കാന്റിബറി ആര്‍ച്ച് ബിഷപ്പ് തുടങ്ങിയ സഭാ അദ്ധ്യക്ഷന്മാര്‍ക്കും, കേരളത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ക്കും, നേതാക്കന്മാര്‍ക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും കബറടക്ക ശുശ്രൂഷയില്‍ സന്നിഹിതരായ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിസഭാംഗങ്ങള്‍, ഭരണപ്രതിപക്ഷ നേതാക്കള്‍, സഭാപിതാക്കന്മാര്‍, സാംസ്കാരിക നായകന്മാര്‍ എന്നിവര്‍ക്കും വിലാപയാത്രയ്ക്കും കബറടക്കത്തിനും വേണ്ട സൌകര്യങ്ങളും ക്രമീകരണങ്ങളും ചെയ്തുതന്ന കേന്ദ്ര സംസ്ഥാന പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്കും, പോലീസ് സേനയ്ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.
കബറടക്കത്തിന് എല്ലാവിധ സൌകര്യങ്ങളും ഒരുക്കുകയും പത്തനാപുരം മൌണ്ട് താബോര്‍ ദയറാ ചാപ്പലില്‍ കബറിടം സ്ഥിതിചെയ്യുന്ന സ്ഥലം സഭയുടെ പൊതു സ്വത്തായി വിട്ടു തരികയും ചെയ്ത പത്തനാപുരം ദയറാ സമൂഹത്തോട് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Comments

comments

Share This Post

Post Comment