വി.എം.ഡി.എം. സെന്റര്‍ ചാപ്പല്‍ കൂദാശ നടത്തി

ഇടമുളയ്ക്കല്‍ വി.എം.ഡി.എം. സെന്ററിലെ പരിശുദ്ധ തോമ്മാ ശ്ളീഹായുടെയും പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെയും നാമത്തിലുള്ള ചാപ്പലിന്റെ കൂദാശ നടത്തി.
തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കൂദാശയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് തിരുമേനിയാണ് ഭദ്രാസന ഉപകേന്ദ്രമായ ഇടമുളയ്ക്കല്‍ വി.എം.ഡി.എം. സെന്റര്‍ സ്ഥാപിച്ചത്. ഭദ്രാസനത്തിലെ വൈദീകര്‍ കൂദാശയില്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment