ഡോവര്‍ സെന്റ് തോമസില്‍ രക്തദാന ക്യാംപ്

ഡോവര്‍ (ന്യൂജേഴ്സി): സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ദി ബ്ളെഡ് സെന്റര്‍ ഓഫ് ന്യൂജേഴ്സിയുമായി സഹകരിച്ചുള്ള കമ്മ്യൂണിറ്റി ബ്ളഡ് ഡ്രൈവിന്റെ ഭാഗമായാണ് ജൂണ്‍ 8ന് 12.30 മുതല്‍ 4 വരെ പള്ളിയങ്കണത്തില്‍ രക്തദാന ക്യാംപ് നടത്തുന്നത്. ഏലിക്കുട്ടി ലൂക്കാണ് കോഓര്‍ഡിറ്റേര്‍.
മര്‍ത്തമറിയം വനിതാ സമാജം ഈ വര്‍ഷം ഏറ്റെടുത്തിട്ടുള്ള നിരവധി കര്‍മ്മ പരിപാടികളിലൊന്നാണ് രക്തദാന ക്യാംപ്. ഡോവറിലുള്ള ഹോപ് ഫുഡ്പാന്ററിയില്‍ എല്ലാ നാലുമാസം കൂടുമ്പോഴും അവര്‍ക്കാവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സമാജം എത്തിച്ചുകൊടുക്കുന്നുണ്ട്. ഇടവകതലത്തില്‍ നടത്തിയ സി.പി.ആര്‍ ട്രെയിനിംഗ് വന്‍ വിജയമായിരുന്നു. ഭദ്രാസനാടിസ്ഥാത്തില്‍ നടത്തുന്ന ദിവ്യബോധ ട്രെയിനിംഗ് പ്രോഗ്രാമില്‍ സമാജത്തില്‍ നിന്നുള്ള പങ്കാളിത്തം ഏറെയാണ്. പേരന്റ് ആന്റ് കപ്പിള്‍സ് കോണ്‍ഫറന്‍സിനും സമാജാംഗങ്ങള്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം നടന്ന കുക്കിംഗ് ക്ളാസ്, ആഗസ്റ് 17ന് റിട്ടയര്‍മെന്റ് പ്ളാനിംഗ് സെമിനാര്‍, അടുത്ത മാസം നടത്തുന്ന ബേയ്ക്ക് സെയില്‍, ഈ മാസം ടക്കുന്ന പേരന്റ് ഡേ എന്നിവയാണ് സമാജത്തിന്റെ അജണ്ടയില്‍ ഇപ്പോഴുള്ള പദ്ധതികള്‍.
ലീബാ സന്തോഷ് ട്രഷററായും ഇന്ദിരാ തുമ്പയില്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഫാ. ഷിബു ഡാനിയേലാണ് ഇടവക വികാരി. രക്തദാന ഡ്രൈവനെപ്പെറ്റിയുള്ള വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിറ്റേര്‍ ഏലിക്കുട്ടി ലൂക്കിനെ വിളിക്കുക. ഫോണ്‍ (973) 271-9522
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment