പരിശുദ്ധ വലിയ ബവായുടെ അനുശോചന യോഗം നടത്തി

ഫുജൈറ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ ദേഹവിയോഗത്തില്‍ ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി അനുശോചനം രേഖപ്പെടുത്തി.
പ്രതിസന്ധി ഘട്ടങ്ങളില്‍ അടിയുറച്ചു വിശ്വാസത്തിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും സഭയെ നയിച്ച എളിമയുടെയും ത്യാഗത്തിന്റെയും, സന്യാസജീവിതത്തിന്റെയും ഉത്തമ മാതൃകയായ നിശ്ശബ്ദതയിലൂടെയും ധ്യാനത്തിലൂടെയും ദൈവാനുഭവം സ്വന്തമാക്കിയ വലിയ ബാവായുടെ വേര്‍പാട് സഭയ്ക്കും, സമൂഹത്തിനും തീരാനഷ്ടമാണെന്ന് ഇടവക വികാരി ഫാ. ലിജോ ജോസഫ്, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഡോ. കെ.സി.ചെറിയാന്‍, സീനീയര്‍ അംഗം ജോണ്‍ മാത്യു എന്നിവര്‍ പറഞ്ഞു.

Comments

comments

Share This Post

Post Comment