ഫാ. സി.പി. ചാക്കോ ചക്കാലയില്‍ (53) നിര്യാതനായി

ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ വൈദീകനും, പേരിശ്ശേരി ഈസ്റ് മാര്‍ ഗ്രീഗോറിയോസ് ഇടവക വികാരിയുമായിരുന്ന ഫാ. സി.പി. ചാക്കോ ചക്കാലയില്‍ (53) ജൂണ്‍ 5ന് പുലര്‍ച്ചെ 12.15ന് ഹൃദയാഘാതംമൂലം ഓതറയില്‍ നിര്യാതനായി.
കല്ലൂപ്പാറ ചിറതലയ്ക്കല്‍ സി.പി. മറിയാമ്മയാണ് സഹധര്‍മ്മിണി. ഫീബ അന്ന ചാക്കോ, ഷീബ സൂസന്‍ ചാക്കോ എന്നിവര്‍ മക്കളാണ്. ജൂണ്‍ 9ന് രാവിലെ ഭൌതീകശരീരം പൊതുദര്‍ശനത്തിനും നഗരികാണിക്കലിനും ശേഷം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ ഓതറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ പ്രത്യേകം തയ്യാര്‍ചെയ്ത കല്ലറയില്‍ സംസ്കരിക്കുന്നതാണ്.
കുട്ടംപേരൂര്‍ സെന്റ് മേരീസ്, അറത്തില്‍ സെന്റ് ജോര്‍ജ്ജ് മഹാ ഇടവക, മാരാമണ്‍ സെന്റ് മേരീസ്, പേരിശ്ശേരി ഈസ്റ് മാര്‍ ഗ്രീഗോറിയോസ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആമോസ് ചെങ്ങന്നൂര്‍ ഭദ്രാസന വൈസ് പ്രസിഡന്റ്, ഒ.സി.വൈ.എം. ചെങ്ങന്നൂര്‍ ഭദ്രാസന വൈസ് പ്രസിഡന്റ്, ബസ്ക്യാമ്മ അസോസിയേഷന്‍ ചെങ്ങന്നൂര്‍ ഭദ്രാസന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള അച്ചന്‍ സത്യവിസ്വാസത്തോടെ ഏറെ ക്ളേശങ്ങള്‍ സഹിച്ച് സഭയുടെ വളര്‍ച്ചയ്ക്കായി യത്നിച്ച യുവവൈദീക ശ്രേഷ്ഠനായിരുന്നു എന്ന് ഭദ്രാസന മെത്രാപ്പോലീത്താ അനുസ്മരിച്ചു.

Comments

comments

Share This Post

Post Comment