മദ്യത്തിനും മയക്കുമരുന്നിനും എതിരായി സഭയുടെ ശബ്ദം ഉയരണം

പരുമല: അന്നവും കുടിവെള്ളവും സംരക്ഷിക്കാനാവാത്ത മഹാനാണ് മലയാളിയെന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി. മലങ്കര ഓര്‍ത്തഡോക്സ് വൈദിക ആഗോള സമ്മേളന സമാപനത്തില്‍ ലോകപരിസ്തിഥി ദിനത്തോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. Photo Gallery
മാതാവില്‍ നിന്ന് മുലപ്പാലിനുപകരം രക്തം ഊറ്റിക്കുടിക്കുന്ന രാക്ഷസമക്കളായി നാം മാറരുത്.  മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും എതിരായി സഭയുടെ ശബ്ദം ഉയരണമെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു. ശബ്ദമില്ലാത്തവരുടെ ശബ്ദമായും കരുതല്‍ ലഭിക്കാത്തവന്റെ കരുതലായും വൈദീകര്‍ മാറണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ഓര്‍മ്മിപ്പിച്ചു.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ സഖറിയാസ് മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഫാ. സി.കെ. കുര്യന്‍ സ്വാഗതവും, ഫാ. സജി അമയില്‍ നന്ദിയും അര്‍പ്പിച്ചു. ഫാ. സഖറിയാ നൈനാന്‍ ചിറത്തിലാട്ട് റിപ്പോര്‍ട്ടും ഫാ. ചെറിയാന്‍ ടി. സാമുവേല്‍ ക്ളാസ് അവലോകനവും നടത്തി.

Comments

comments

Share This Post

Post Comment