എഡിഫൈ കെയര്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു എന്നതിന്റെ പേരില്‍ മാത്രം കഴിവുണ്ടായിട്ടും ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടുപോകുന്ന നമ്മുടെ സഭാംഗങ്ങളായ കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം 2008 മുതല്‍ ആവിഷ്ക്കരിച്ചിട്ടുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയാണ് എഡിഫൈ കെയര്‍.
ഇതിലേക്ക് ഈ വര്‍ഷം അര്‍ഹതയുള്ള ഒരു കുട്ടിയെകൂടി തിരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്നു. എം.ബി.ബി.എസ്., എന്‍ജിനീയറിംഗ്, ബി.എസ്.സി. നഴ്സിംഗ് എന്‍ട്രന്‍സില്‍ മെറിറ്റ് മുഖേ ഉപരിപഠനത്തിനു യോഗ്യതനേടുന്ന ഒരു വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്. തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ ഉപരിപഠനത്തിനുവേണ്ട മുഴുവന്‍ ചെലവുകളും പ്രസ്ഥാനം വഹിക്കും. ഇതിനായി അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്റ് ഉള്‍പ്പെടെ താഴെ പറയുന്ന വിലാസത്തില്‍ സാധാരണ തപാലില്‍ 2014 ജൂലൈ 20ന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ അയച്ച് തരേണ്ടതാണ്.
To,
The President,
St.Thomas Orthodox Cathedral Youth Movement,
P.O. Box: 2563,
Dubai, U.A.E.
അപേക്ഷാ ഫോറം http://stthomasocymdubai.org/GeneralContents.aspx?ID=Edify എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്ocymdubai@gmail.com എന്ന ഇമെയില്‍ മുഖേന ബന്ധപ്പെടുക.

Comments

comments

Share This Post

Post Comment