നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ളി ഫിലഡല്‍ഫിയയില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസന ആസ്ഥാനത്തു നിന്നും അറിയിച്ചു.
ജൂണ്‍ 7ന് രാവിലെ 8.30ന് പെന്‍സില്‍വിനിയയിലെ സെന്റ് നിക്കോളാസ് പള്ളിയില്‍ നടക്കുന്ന അസംബ്ളിയില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 2013-14 വര്‍ഷത്തിലെ വരവ്-ചെലവ് കണക്കുകളും 2014-15ലേക്കുള്ള ബഡ്ജറ്റും അവതരിപ്പിക്കും.
ഭദ്രാസനത്തിന്റെ അഭിവൃദ്ധിയും വികസനവും ലക്ഷ്യമാക്കിയുള്ള വിവിധ പ്രോജക്ടുകളെപ്പറ്റിയുള്ള ചര്‍ച്ചയും, തുടര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നതുമാണ്. അസംബ്ളി  അംഗങ്ങള്‍ സമയത്ത് ഹാജരായി ബാഡ്ജുകള്‍ വാങ്ങേണ്ടതാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ് അറിയിച്ചു.
അസംബ്ളിയുടെ ക്രിമീകരണങ്ങള്‍ വിലയിരുത്താന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. എം.കെ. കുറിയാക്കോസ്, ഫാ. ഷിബു ഡാനിയേല്‍, ഫാ. ലീസണ്‍ ഡാനിയേല്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗീസ്, അജിത് വട്ടശ്ശേരില്‍, ഡോ.സാക്ക് സഖറിയ എന്നീ കൌണ്‍സില്‍ അംഗങ്ങളും ബോര്‍ഡ് ഓഫ് ട്രസ്റ് അംഗം വറുഗീസ് പോത്താനിക്കാടും സംബന്ധിച്ചു.
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment