ഫിലഡല്‍ഫിയയില്‍ ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കിക്കോഫ്

ഫിലഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ കാമ്പയിന്‍ കിക്കോഫ് ഫിലഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്നു.
ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം ഏറ്റുവാങ്ങി വികാരി ഫാ. എം.കെ. കുറിയാക്കോസ് കാമ്പയിന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യം യോഗത്തിന് അനുഗ്രഹപ്രഭ ചൊരിഞ്ഞു. സുവനീര്‍ എഡിറ്റര്‍  ബെന്നി വര്‍ഗീസ് പ്രസംഗിച്ചു. ഫാ. ഗീവറുഗീസ് ജോണ്‍, രാജന്‍ പടിയറ, തോമസ് ജോര്‍ജ്ജ്, രഞ്ജിത്ത് ഐസക്ക്, എബി കുറിയാക്കോസ് എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment