എം.ജി.ഒ.സി.എസ്.എം. അഖില മലങ്കര ഉപന്യാസ മത്സരം

കുന്നംകുളം: എം.ജി.ഒ.സി.എസ്.എം. സ്ഥാപക പിതാവായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനിയുടെ 105-ാം ഓര്‍മ്മദിനം വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്ഥാപകദിനമായി ജൂലൈ 12ന് ആഘോഷിക്കുന്നു.
അഖില മലങ്കര അടിസ്ഥാനത്തില്‍ “പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി-മലങ്കര സഭയുടെ നവോത്ഥാന ശില്‍പി” എന്ന വിഷയത്തെ ആസ്പതമാക്കി ഹൈസ്കൂള്‍, ഹയര്‍-സെക്കണ്ടറി, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫിയും പ്രശംസാ പത്രവും നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ രചനകള്‍ തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കാവുന്നതാണ്. ജൂലൈ 5ന് ശേഷം രചകള്‍ സ്വീകരിക്കുന്നതല്ല.
നിബന്ധനകള്‍

  • മത്സരാര്‍ത്ഥികള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ആയിരിക്കണം.
  • മലയാളം ഭാഷയില്‍ ആയിരിക്കണം രചനകള്‍ സമര്‍പ്പിക്കേണ്ടത്.
  • മത്സരാര്‍ത്ഥികള്‍ കൃത്യമായ അഡ്രസ്സും ഫോണ്‍  നമ്പരും രചകള്‍ക്കൊപ്പം അയക്കേണ്ടതാണ്.
  • സമ്മാനാര്‍ഹര്‍ ഇടവക വികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
  • വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

Address
Fr. Mathai O.I.C
M.G.O.C.S.M., Diocese vice President
Bethany St. John’s English Higher Secondary School,
Kunnamkulam
Pin: 680503
e-mail: mgocsmkkmdiocese@gmail.com
Help Line: 9567673828, 9446723993

Comments

comments

Share This Post

Post Comment