ബഹറിന്‍ കത്തീഡ്രലില്‍ ലോക രക്തദാന ദിനാഘോഷം വിജയകരമായി

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കഴിഞ്ഞ 14 വര്‍ഷങ്ങളായി നടത്തി വരുന്ന ലോക രക്ത ദാന ദിനം ഈ വര്‍ഷവും സമുചിതമായി ആഘോഷിച്ചു.
ബഹറനിലെ എക്യൂമെനിക്കല്‍ സഭകളെ ഉള്‍ക്കൊള്ളിച്ച്കൊണ്ട് 9 നും 13 നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കായ് നടത്തിയ പെയിന്റിംഗ് മത്സരത്തിലും, 15 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്കായ് പ്രസ്ഥാനത്തിന്റെ ഫെയ്സ് ബുക്ക് പേജില്‍ നടത്തിയ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തിലും ധാരളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പിന്നീട് നല്‍കും.
വെള്ളിയാഴ്ച്ച രാവിലെ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന രക്തദാന ബോധവത്കരണ ക്ലാസ്,  ഇന്ത്യാ വിഷന്‍ ന്യൂസ് എഡിറ്റര്‍  വീണ ജോര്‍ജ്ജ് നയിച്ചു. രക്ത ദാനത്തെപ്പറ്റിയും അതിന്റെ ഗുണങ്ങളെപറ്റിയും അവര്‍ ജനങ്ങളെ ഉദ്ബോദിപ്പിച്ചു. തുടര്‍ന്ന്‍ സെല്‍മാനിയ മെഡിക്കല്‍ കോപ്ലസിലെ ബ്ലഡ് ബാങ്കില്‍ നടന്ന രക്ത ദാനം കത്തീഡ്രല്‍ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ട പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഏകദേശം ഇരുന്നൂറോളം ആളുകള്‍ രക്ത ദാനത്തില്‍ പങ്കെടുക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.  മത്സരങ്ങളിലും രക്ത ദാനത്തിലും പങ്കെടുത്ത ഏവര്‍ക്കും പ്രസ്ഥാനം സെക്ക്രട്ടറി ബിജു തങ്കച്ചന്‍, ക്യാമ്പ് കോഡിനേറ്റര്‍ ബിനോജ് മാത്യു എന്നിവര്‍ നന്ദിയും അറിയിച്ചു.

Comments

comments

Share This Post

Post Comment