ഒ.സി.വൈ.എം. ചെങ്ങന്നൂര്‍ ഭദ്രാസന വാര്‍ഷിക സമ്മേളനം 22ന് കുടശ്ശനാട്ട്

പന്തളം: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂര്‍ ഭദ്രാസന വാര്‍ഷിക സമ്മേളനം ജൂണ്‍ 22ന് കുടശ്ശനാട് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കും. “ഭൂമിയുടെ കാവലാളാവുക” എന്നതായിരിക്കും ചിന്താവിഷയം.
സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ എന്നിവര്‍ പങ്കെടുക്കും.

Comments

comments

Share This Post

Post Comment