മാര്‍ത്തോമ്മാ ശ്ളീഹായുടെ ദുഖറോനോയും, പരിശുദ്ധ വലിയ ബാവായുടെ അനുസ്‌മരണവും

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാര്‍ തൊമ്മശ്ലീഹായുടെ ദുഖറോനോയും,കാലം ചെയ്‌ത പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെ നാല്പതാം അടിയന്തരവും, അനുസ്‌മരണ പ്രഭാഷണവും ജൂലൈ  4,5,6 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.
2014 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് അഹമ്മദബാദു ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ ഡോ. പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഫാ. ഷിബു ബേബി (തുമ്പമണ്‍), ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ഹാം ജോസഫ്‌ ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ പ്രധാന കാര്‍മികത്വം വഹിക്കും.
ജൂലൈ 4 വെള്ളിയാഴ്ച6.30 നു സന്ധ്യാനമസ്കാരം, പ്രസംഗം 5 ശനിയാഴ്ച 6.30 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, 8.30 ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം,വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ജനറല്‍ കണ്‍വീനര്‍ സാറ ഗബ്രിയേല്‍, ട്രസ്റി ഷാജന്‍ വര്‍ഗീസ്‌, സെക്രട്ടറി കോശി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Comments

comments

Share This Post

Post Comment