നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിന ഫണ്ട് ശേഖരണം നടന്നു

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിന ഫണ്ട് ശേഖരണം ജൂണ്‍ 18ന്  റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെട്ടു.
നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളമത്തില്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഫണ്ട് ശേഖരണം നിര്‍വ്വഹിച്ചു.
സഭാദിന ഫണ്ട് ശേഖരണത്തില്‍ നൂറ് ശതമാനം തുകയും ഭദ്രാസനത്തിലെ എല്ലാ ഇടവകകളും പൂര്‍ത്തീകരിച്ചതില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് തിരുമേനിയും വൈദികരും ഇടവക ഭരണസമിതിയും ഇടവകാംഗങ്ങളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും നിലയ്ക്കല്‍ ഭദ്രാസനം എന്നും മാതൃകാ ഭദ്രാസനമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അനുഗ്രഹപ്രഭാഷണത്തില്‍ ഓര്‍മ്മപ്പെടുത്തി.
അസ്സോസ്സിയേഷന്‍  സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, പരുമല ക്യാന്‍സര്‍ സെന്റര്‍ ഫിനാന്‍സ് ഡയറക്ടര്‍ ഫാ.ഷാജി മുകടിയില്‍, സഭാ മാനേജിംങ് കമ്മറ്റിയംഗം ഫാ.തോമസ് കുന്നുംപുറത്ത്, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ.ജോജി മാത്യു, ഫാ.എബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment