മകളുടെ മനസ്സമ്മതവേദിയില്‍ മംഗല്യസഹായം

പുത്തൂര്‍: മകളുടെ മനസ്സമ്മതവേദിയില്‍വച്ച് അഞ്ചു നിര്‍ധനയുവതികള്‍ക്ക് മംഗല്യസഹായം നല്‍കി മാതാപിതാക്കള്‍ സമൂഹത്തിന് അനുകരണീയ മാതൃകയായി.
പവിത്രേശ്വരം തടത്തില്‍മുക്ക് സണ്‍മൂണ്‍ ഹൗസില്‍ മത്തായി (മാമച്ചന്‍)സാലി ദമ്പതിമാരാണ് നാലരലക്ഷം രൂപ വിവാഹസഹായം ചെയ്ത് കാരുണ്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും അമൃതസ്വരൂപികളായത്. മാധവശ്ശേരി സെന്റ് തേവോദോറോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചായിരുന്നു മാമച്ചന്റെ മകള്‍ മിമ്മിയുടെ മനസ്സമ്മതം.
ഓര്‍ത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയാണ് ചടങ്ങില്‍വച്ച് സഹായങ്ങള്‍ വിതരണം ചെയ്തത്.
നാലുപേര്‍ക്ക് ഓരോ ലക്ഷം രൂപയും ഒരാള്‍ക്ക് 50000 രൂപയുമാണ് നല്‍കിയത്. 50000 രൂപകൂടി നല്‍കുമെന്നും കുടുംബക്കാര്‍ പറഞ്ഞു. 30ന് ചക്കുവരയ്ക്കല്‍ മാര്‍ ഇഗ്‌നാത്തിയോസ് യാക്കോബാ സുറിയാനി പള്ളിയില്‍വച്ചാണ് മിമ്മിയുടെയും ചക്കുവരയ്ക്കല്‍ കവലയില്‍ വീട്ടില്‍ ഷൈബുവിന്റെയും വിവാഹം.

Comments

comments

Share This Post

Post Comment