പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മ്മയും വലിയ ബാവായുടെ അുസ്മരണവും

സാന്റോണിയോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ മാര്‍ പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മപ്പെരുന്നാളും, കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ മുപ്പതാം അടിയന്തിരവും, അനുസ്മരണ പ്രഭാഷണവും ജൂണ്‍ 27, 28, 29 തീയതികളില്‍ കൊണ്ടാടുന്നു.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും കണ്‍വന്‍ഷും ഫാ. സഖറിയാ നൈനാന്‍ ചിറത്തലാട്ട് പ്രധാന കാര്‍മികത്വം വഹിക്കും. ജൂണ്‍ 27ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം. 28ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം. 30ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. വി.സി. വര്‍ഗീസ് അറിയിച്ചു.
വാര്‍ത്ത അയച്ചത്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Comments

comments

Share This Post

Post Comment