കാതോലിക്കാദിന പിരിവു സ്വീകരിക്കുവാന്‍ പരി. കാതോലിക്കാ ബാവാ എത്തുന്നു

ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസന കാതോലിക്കാദിന ഫണ്ട് ശേഖരണം സെപ്റ്റംബര്‍ 20ന് ഭദ്രാസന ആസ്ഥാനമായ ഹൂസ്റണ്‍ ബേസിലി ഊര്‍ശ്ളേം അരമനയില്‍ നടത്തപ്പെടുന്നു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 2014ലെ മലങ്കര സഭാദിന ഫണ്ട് ശേഖരണത്തില്‍ നൂറുശതമാനം തുകയും നല്‍കുവാന്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളും പരിശ്രമിക്കണമെന്ന് ഭദ്രാസനാധിപന്‍ വൈദീകരോട് നിര്‍ദ്ദേശിച്ചു. ഭദ്രാസനത്തിലെ എല്ലാ വൈദികരും ഇടവക ഭരണസമിതിയും, ഇടവകാംഗങ്ങളും ഇക്കാര്യത്തില്‍ പ്രത്യേകം താല്‍പര്യമെടുക്കണമെന്നും മെത്രാപ്പോലീത്താ പ്രത്യാശ പ്രകടിപ്പിച്ചു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍ദ്ധനരുടെ ഉന്നമനത്തിനും, വൈദികരുടെയും, ശ്രുശ്രൂഷക്കാരുടെയും ക്ഷേമത്തിനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 5 കോടി രൂപയുടെ ടാര്‍ജറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.201314 മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് 402.93 കോടി രൂപയുടെ ബജറ്റ് ആണ് സഭാ മാനേജിഗ് കമ്മറ്റി അംഗീകരിച്ചത്. കൊടുങ്ങല്ലൂരിലും, മുംബൈ കല്യാണിലും മലങ്കര ഓര്‍ത്തഡോക്ക് സഭ മാര്‍ത്തോമ്മന്‍ സ്മൃതി കേന്ദ്രങ്ങള്‍ തുടങ്ങും. തലസ്ഥാന നഗരിയില്‍ മലങ്ക ഓര്‍ത്തഡോക്സ് സഭ പബ്ളിക് റിലേഷന്‍ ഓഫീസ് ആരംഭിക്കും. ഭവനസഹായ പദ്ധതി, വിവാഹ സഹായ പദ്ധതി, പ്രകൃതിദുരന്തം സഹായം, നവജ്യോതി സ്വയം സഹായസംഘം തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകകൊള്ളിച്ചിട്ടുണ്ട്.
വാര്‍ത്ത അയച്ചത്: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

Comments

comments

Share This Post

Post Comment