പൌലോസ്, പത്രോസ് ശ്ളീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

പരുമല: ഭക്തിയുടെ നിറവില്‍ വിശുദ്ധ പത്രോസ്, പൌെലോസ് ശ്ളീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ പരുമല സെമിനാരിയില്‍ ആഘോഷിച്ചു. Photo Gallery
രാവിലെ നടന്ന വി. മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക്  നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിച്ചു.  പരുമല സെമിനാരി അസിസ്റന്റ് മാനേജര്‍ വന്ദ്യ കെ.ജി. ജോസഫ് റമ്പാന്‍, ഫാ. വൈ. മത്തായികുട്ടി, എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, അസിസ്റന്റ് മാനേജര്‍ ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍, ഫാ. നൈനാന്‍ പി. കുര്യാക്കോസ്, ഫാ. വില്‍സണ്‍ മണലേത്ത്, ഫാ. ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വി. കുര്‍ബ്ബാനയെ തുടര്‍ന്നു പ്രദക്ഷിണം, ധൂപ പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി.

Comments

comments

Share This Post

Post Comment