ആര്‍ദ്ര ചെയ്യുന്നത് യഥാര്‍ത്ഥ വൈദീക ശുശ്രൂഷ: രമേശ് ചെന്നിത്തല

കോട്ടയം: സാമൂഹിക സേവനരംഗത്ത് ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി നല്‍കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് ആഭ്യന്തിര മന്ത്രി രമേശ് ചെന്നിത്തല.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി കുവൈത്ത് അഹമ്മദി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഊയുടെ സഹകരണത്തോടെ നടത്തുന്ന വിദ്യാദീപം വിദ്യാഭ്യാസ സഹായ പദ്ധതി ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അര്‍ഹിക്കുന്നവരെ സഹായിക്കുന്നതാണു യഥാര്‍ഥ ദൈവീക ശുശ്രൂഷ. ആര്‍ദ്ര ചെയ്യുന്നത് അതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എത്ര നടത്തിയാലും അധികമാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളില്‍ അഞ്ചാം ക്ലാസ്സ് മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 3000 രൂപ വീതം സഹായം നല്‍കുന്ന പദ്ധതിയാണ് വിദ്യാദീപം. ആദ്യഘാടന ദിവസം സഹായധനം വിതരണം ചെയ്തു. ആര്‍ദ്ര പ്രസിഡന്‍റ് തോമസ് മാര്‍ അത്താനാസിയോസ് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസനത്തിലെ അപേക്ഷകര്‍ക്കുള്ള സഹായധനം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവോദോസിയോസ് ഏറ്റുവാങ്ങി
അഹമ്മദി ഇടവക സെക്രട്ടറി ജയിംസ് ജോര്‍ജ്ജ്, ആര്‍ദ്ര കണ്‍വീനര്‍ തോമസ് കുിതിരവട്ടം, ജനറല്‍ സെക്രട്ടറി അഡ്വ. ഡോ. ഐസക്ക് പാന്പാടി, പ്രൊഫ. ഇ. ജോണ്‍ മാത്യു കൂടാരത്തില്‍, ഫാ. എം. ടി. കുര്യന്‍ മേലേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment