വലിയ ബാവായുടെ 30-ാം അടിയന്തിരവും അനുസ്മരണ സമ്മേളനവും നടത്തി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ പരമാദ്ധ്യക്ഷന്‍ കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ 30-ാം അടിയന്തിരം ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക ഭക്തിയാദരപൂര്‍വ്വം ആചരിച്ചു. Photo Gallery
ഭാരത ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാര്‍ക്കിടയില്‍ മൌനത്തിന്റെ പര്യായമായി, വിശുദ്ധ ജീവിതത്തിന്റെ സാക്ഷ്യമായി, സന്യാസത്തിന്റെ ഉദാത്ത മാതൃകയായി ശോഭിച്ച മലങ്കരയുടെ തപോജനായ വലിയ ബാവായുടെ ഭൌതീകമായ വേര്‍പാട് സൃഷ്ടിച്ച ശൂന്യത കാലത്തിനു പരിഹരിക്കുവാനാവില്ലായെന്നും, ആത്മീയ മക്കളെ പച്ചയായ പുല്‍പ്പുറങ്ങളിലേക്ക് സ്വച്ഛമായി കൈപിടിച്ചു നടത്തിയ ഞങ്ങളുടെ ഇടയന്‍ എന്ന് ആദരവോടെ ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കുന്ന ഒരു പിതാവിനെകൂടി നമുക്ക് നഷ്ടമായിരിക്കുകയാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത വന്ദ്യ ജേക്കബ് ജോണ്‍ കോര്‍-എപ്പിസ്കോപ്പാ അഭിപ്രായപ്പെട്ടു.
ഇടവക വികാരി ഫാ. യാക്കോബ് ബേബിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഫാ. ടൈറ്റസ് തലവൂര്‍ മുഖ്യപ്രഭാഷണവും, ഡല്‍ഹി ഭദ്രാസന കൌണ്‍സിലംഗം നൈനാന്‍ കെ.ജി., യുവനപ്രസ്ഥാനം ജി.സി.സി. സെക്രട്ടറി ജിബു കുര്യന്‍, വനിതാസമാജം ജി.സി.സി. സെക്രട്ടറി വല്‍സമ്മാ ചാക്കോ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങളും നടത്തി. ഇടവക ജോയിന്റ് സെക്രട്ടറി പ്രിന്‍സ് വര്‍ഗീസ് വേദപുസ്തക വായനയും സെക്രട്ടറി ജോസ് വി.ജോണ്‍ സ്വാഗതവും, ട്രസ്റി ജോര്‍ജ്ജുകുട്ടി ജോണ്‍ കൃതജ്ഞതയും പറഞ്ഞു.
പാരിഷ് ഹാളില്‍ സ്ഥാപിക്കുവാനുള്ള പരിശുദ്ധ വലിയ ബാവായുടെ ഛായാചിത്രം ഇടവക വികാരി ഫാ.യാക്കോബ് ബേബി അനാച്ഛാദനം ചെയ്തു. ഗ്രീഗോറിയന്‍ വിശേഷാല്‍ പതിപ്പ് ശമുവേല്‍ മാത്തുണ്ണിക്ക് നല്‍കി വന്ദ്യ ജേക്കബ് ജോണ്‍ കോര്‍-എപ്പിസ്കോപ്പാ പ്രകാശനം ചെയ്തു. വലിയ ബാവായെപ്പറ്റിയുള്ള ഹ്രസ്വമായ ഡോക്യുമെന്ററിയും സമ്മേളാനന്തരം അടിയന്തിര സദ്യയും  ഉണ്ടായിരുന്നു. മോനി ജോസഫ് കണ്‍വീനറായും ഷാജി തോമസ്, പി.എം. തമ്പാന്‍ എന്നിവര്‍ ജോ.കണ്‍വീനറായും അടിയന്തിര സദ്യയുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം ല്‍കി.

Comments

comments

Share This Post

Post Comment