ഫൊക്കാന കണ്‍വന്‍ഷന്‍ നര്‍മൊല്‍സവമാക്കാന്‍ ചിരിയരങ്ങ്

ഷിക്കാഗോ: ഫൊക്കാന കണ്‍വന്‍ഷനില്‍ പുതുമ നിറഞ്ഞ പരിപാടികളുമായി മുന്നേറുന്ന ഏറ്റവും ആകര്‍ഷണീയമായ പരിപാടികളിലൊന്നാണ്‌ ചിരിയരങ്ങ്‌.
2014 ജൂലൈ 4.5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ ചിരിയരങ്ങിനു നേതൃത്വം നല്‍കുന്നത്‌ വര്‍ഗീസ് പോത്താനിക്കാട് (ചെയര്‍മാന്‍), ജോസ് പന്തളം (കോചെയര്‍മാന്‍), ഡോക്റ്റര്‍ റോയ് തോമസ്‌(കോ ഓര്‍ഡിനെറ്റര്‍) എന്നിവര്‍ നേതൃത്വം നല്കും. ഇവരോടോപ്പം സിനിമാ, കലാ, മാധ്യമ രംഗത്ത് പ്രശോഭിക്കുന്ന തമ്പി ആന്റണി, ശിവന്‍ മുഹമ്മ, ജയന്‍ മുളങ്ങാട് തുടങ്ങിയ സാഹിത്യകാരന്മാരേയും, സാംസ്‌കാരിക നേതാക്കളേയും അണിനിരത്തി അരങ്ങേറുന്ന ചിരിയരങ്ങ്‌ ഫൊക്കാന കണ്‍വന്‍ഷനില്‍ സുപ്രധാനമായ പരിപാടികളില്‍ ഒന്നായി മാറും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വര്‍ഗീസ്  പോത്താനിക്കാട് (ചെയര്‍മാന്‍) : 9174882590
ജോസ് പന്തളം (കോചെയര്‍മാന്‍) 8479728058

Comments

comments

Share This Post

Post Comment