ഫാ. ചെറിയാന്‍ കെ. ജേക്കബിന് യാത്രയയപ്പ് നല്‍കി

അബുദാബി: മൂന്ന് വര്‍ഷത്തെ സേവനത്തിനുശേഷം അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവക സഹവികാരിയായിരുന്ന ഫാ. ചെറിയാന്‍ കെ. ജേക്കബിന് യാത്രയയപ്പ് നല്‍കി.
ബ്രഹ്മവാര്‍ ഭദ്രാസനത്തില്‍ ചിക്ക്മംഗളര്‍ ഡിസ്ട്രിക്ടിലെ എന്‍.ആര്. പുര സെന്റ് മേരീസ് പള്ളിയിലേക്കാണ് പുതിയനിയമം. സമ്മേളനത്തില്‍ ഇടവക വികാരി ഫാ. വി.സി. ജോസ് അധ്യക്ഷത വഹിച്ചു. ജെയിംസണ്‍ പാപ്പച്ചന്‍, കെ.ഇ. തോമസ്, പി.എസ്. ബേബി, ഐ. തോമസ്, എ.ജി. ഏബ്രഹാം, സജി ഉമ്മന്‍, ഷിജു ജോയി, സൂസമ്മ മാത്യു, ക്രിപാ സൂസന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഇടവക സെക്രട്ടറി തോമസ് ജോര്‍ജ്ജ് സ്വാഗതവും, ട്രസ്റി വി.ജി. ഷാജി നന്ദിയും അറിയിച്ചു. ഫാ. ചെറിയാന്‍ കെ. ജേക്കബ് മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി.

Comments

comments

Share This Post

Post Comment