ടൊറൊന്റോ സെന്റ് തോമസ് പള്ളിയില്‍ വി.തോമ്മാ ശ്ളീഹായുടെ ദുക്റോനോ

ടൊറൊന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.മാര്‍ത്തോമ്മാ ശ്ളീഹായുടെ ദുക്റോനോ പെരുന്നാള്‍ ജൂലൈ 3ന് ആചരിക്കുന്നു.
ജൂലൈ മൂന്നിന് വൈകിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടികള്‍ക്ക് നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ചാന്‍സിലര്‍ ഫാ. തോമസ് പോള്‍ നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബ്ബാന, റാസ, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. പി.കെ. മാത്യു അറിയിച്ചു.

Comments

comments

Share This Post

Post Comment